International Film Festival of Shimla: ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സെലക്ഷൻ നേടി 'കൂമൻ'

9ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കാണ് ആസിഫ് അലി ചിത്രം കൂമൻ ഒഫീഷ്യൽ സെലക്ഷൻ നേടിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 03:58 PM IST
  • 9ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഒഫീഷ്യൽ സെലക്ഷൻ നേടിയിരിക്കുകയാണ് കൂമൻ.
  • സെലക്ഷൻ നേടിയ വിവരം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
  • കൂമൻ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
International Film Festival of Shimla: ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സെലക്ഷൻ നേടി 'കൂമൻ'

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് കൂമൻ. 2022ൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ 9ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഒഫീഷ്യൽ സെലക്ഷൻ നേടിയിരിക്കുകയാണ് കൂമൻ. സെലക്ഷൻ നേടിയ വിവരം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

കൂമൻ ആമസോൺ പ്രൈമിൽ ലഭ്യമാണ്. 2022 ഡിസംബർ ഒന്ന് മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്. നവംബർ നാലിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കൂമൻ. തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായങ്ങൾ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കാൻ കഴിഞ്ഞ ചിത്രമാണിതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഒരു മോഷണ കേസും അതിന്റെ അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ  വേഷത്തിലാണ് ആസിഫ് അലി എത്തിയത്. മാജിക്ക് ഫ്രെയിംസിന്റെയും അനന്യ ഫിലിംസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് കൂമൻ നിർമ്മിച്ചത്. കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന. നേരത്തെ ജിത്തു സംവിധാനം ചെയ്ത 12ത് മാൻ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവർ ഒന്നിച്ച രണ്ടാമത്തെ ചിത്രമാണിത്.

Also Read: പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ..2024 ജനുവരി 12ന് സംക്രാന്തി ദിനത്തിൽ തീയേറ്ററുകളിൽ

ഗിരി എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ ആസിഫ് അലി എത്തിയത്.  ഗിരി എന്ന പോലീസുകാരന് ഒരു വലിയ പ്രശ്നമുണ്ട്. ആനപക. ആ പക വീട്ടാൻ ഏത് അറ്റം വരെയും ഗിരി പോകും. ചിത്രത്തിൽ കളിയാക്കൽ പോലും ഗിരിക്ക് പക ആയി മാറുന്നു ഗിരി കളിക്കുന്ന ചില കളികൾ ഏത് അറ്റം വരെ ഗിരിയെ കൊണ്ട് പോകും? പോലീസ് എന്ന അധികാര പവർ ലഭിച്ചാൽ ഏതൊരു സാധാരണക്കാരനും പണി കൊടുക്കാൻ കഴിയും എന്ന നെഗറ്റീവ് ഷെഡ് കൂടി ആസിഫ് അലിക്ക് കൊടുക്കുമ്പോൾ അത് നെഗറ്റീവ് ആയിട്ട് തന്നെ കാണിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നിരവധി ട്വിസ്റ്റുകളിലൂടെ ത്രില്ല് നിലനിർത്താൻ ചിത്രത്തിന് അവസാന നിമിഷം വരെ സാധിച്ചിരുന്നു.

ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ തുടങ്ങിയവരൊക്കെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടർ: അർഫാസ് അയൂബ്. ചീഫ് അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News