1 Princess Street Movie: ബാലു വർഗീസ് നായകനാകുന്നു; 'വൺ പ്രിൻസസ് സ്ട്രീറ്റ്' ജൂൺ 14ന്

1 Princess Street Movie Release Date: ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജൂൺ പതിനാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.   

Written by - Zee Malayalam News Desk | Last Updated : May 12, 2024, 12:19 PM IST
  • സിമയോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ലജു മാത്യു ജോയ് ആണ് നിർമ്മാണം.
  • ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു
1 Princess Street Movie: ബാലു വർഗീസ് നായകനാകുന്നു; 'വൺ പ്രിൻസസ് സ്ട്രീറ്റ്' ജൂൺ 14ന്

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന 'വൺ പ്രിൻസസ് സ്ട്രീറ്റ്' ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ,  ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ.

മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു  ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്,  എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു.

ALSO READ:  'പെരുമാനി'ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

എഡിറ്റർ-ആയൂബ്ബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,  കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്,  മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ്-ഷിജിൻ പി രാജ്, പരസ്യകല-യെല്ലോ ടൂത്ത്സ്,സ്റ്റണ്ട്- മാഫിയ ശശി,നൃത്തം-അനഘ മറിയ,ഋഷി,നീരജ് സുകുമാരൻ, വിഎഫ്എക്‌സ്-ജിഷ്ണു രഘു പിഷാരടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ എസ് ഷൈൻ. 

അസോസിയേറ്റ് ഡയറക്ടർ- റിനീഷ് പവിത്രൻ, അസിസ്റ്റന്റ് ഡയറക്ടർ-യതീന്ദ്രൻ, ഫെമിന നെൽസൺ,  ആനന്ദ് സജീവ്, അഭിജിത്ത് സൂര്യ, വിശാഖ് നാഥ്,   ഫിനാൻസ് കൺട്രോളർ -ആന്റണി ജോയ്,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-മൈക്കിൾ ജോസഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ-ബിനു തോമസ്,പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News