Bramayugam OTT : വിറപ്പിക്കാൻ മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിൽ എത്തി; എവിടെ കാണാം?

Bramayugam OTT Release Update : സോണി ലിവ് പ്ലാറ്റ്ഫോമിനാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 12:21 PM IST
  • സോണി ലിവാണ് ഭ്രമയുഗം ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്
  • 30 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം സോണി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
  • ഭുതകാലം സിനിയുടെ സംവിധായകൻ രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്
Bramayugam OTT : വിറപ്പിക്കാൻ മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിൽ എത്തി; എവിടെ കാണാം?

Bramayugam OTT Platform : മലയാള സിനിമയുടെ വസന്തകാലമായ ഫെബ്രുവരി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുൽ സദാശിവൻ ഒരുക്കിയ സിനിമ തിയറ്ററുകളിൽ വിറപ്പിച്ചുകൊണ്ടാണ് ബോക്സ് ഓഫീസ് ഹിറ്റ് സ്വന്തമാക്കിയത്. കൊടുമൺ പോറ്റിയായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ വലിയതോതിലാണ് ചർച്ചയായത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്ന് കഥാപാത്രങ്ങൾ മാത്രമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയാണ് ഭ്രമയുഗം.

ഭ്രമയുഗം ഒടിടിയിൽ

സോണി ലിവാണ് ഭ്രമയുഗത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്നലെ അർധരാത്രി (മാർച്ച് 15) മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ജാപ്പനീസ് ടെക് ഭീമന്മാരായ സോണി വൻ തുകയ്ക്ക് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി നൽകി ഭ്രമയുഗത്തിന്റെ ഒടിടി അവകാശത്തിനായി സമീപിച്ചെങ്കിലും 30 കോടി ചിലവഴിച്ചാണ് സോണി മമ്മൂട്ടി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ഭ്രമയുഗത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര തന്നെ രംഗത്തെത്തിയിരുന്നു. "ഒട്ടും സത്യമല്ല. സിനിമ ആസ്വദിക്കൂ, ഒപ്പം അതിൽ പങ്ക് ചേർന്നിട്ടുള്ളവർക്ക് അഭിനന്ദനം അറിയിക്കൂ" എന്നാണ്  ചക്രവർത്തി രാമചന്ദ്ര എക്സിലെ പോസ്റ്റിന് മറുപടിയായി പറഞ്ഞത്.

ALSO READ : Premalu OTT: പ്രേമലു എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിലോ.? അറിയേണ്ടത്

നേരത്തെ സമാനമായി സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള ചർച്ചയ്ക്ക് ചക്രവർത്തി രാമചന്ദ്ര എക്സിലൂടെ തന്നെ മറുപടി നൽകിയിരുന്നു. കോസ്റ്റ്യുമായി മുണ്ടും, ഒരൊറ്റ ലൊക്കേഷൻ മാത്രമുള്ള സിനിമയ്ക്ക് കൂടി പോയാൽ 15 കോടിയാകും ബജറ്റ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പലരും വാദിച്ചത്. എന്നാൽ ആ പോസ്റ്റിൽ ഇതുപോലെ ചിത്രത്തിന്റെ നിർമാതാവ് വന്ന് യഥാർഥ ബജറ്റ് എത്രയാണെന്ന് അറിയിക്കുകയായിരുന്നു. 28 കോടിയോളമാണ് ചിത്രത്തിന് ചിലവായതെന്നായിരുന്നു ചക്രവർത്തി രാമചന്ദ്ര അറിയച്ചത്.

ഭ്രമയുഗം ബോക്സ്ഓഫീസ്

ഫെബ്രവുരി 15-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായിരുന്നെങ്കിലും ആദ്യ ദിനം തന്നെ കേരള ബോക്സ്ഓഫീസിൽ നിന്നും ഭ്രമയുഗം സ്വന്തമാക്കിയത് 3 കോടിയിൽ അധികം കളക്ഷനാണ്. കളക്ഷൻ റിപ്പോർട്ടുകൾ പങ്കുവെക്കുന്ന വെബ്സൈറ്റായ സാക്നിക്ക് പ്രകാരം മമ്മൂട്ടി ചിത്രം റിലീസായ നാല് ആഴ്ചകൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നേടിയത് 60 കോടിയോളം രൂപയാണ്. കേരള ബോക്സ്ഓഫീസിൽ 22 കോടിയോളം നേടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നേടിയത് ഏകദേശം അഞ്ച് കോടിയോളം രൂപയാണ്. ഓവർസീസ് കളക്ഷൻ 25.25 കോടിയാണ്.

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News