Tholvi FC OTT : മലയാളം ചിത്രം തോൽവി എഫ്സി ഒടിടിയിൽ എത്തി; എവിടെ കാണാം?

Tholvi FC Movie OTT Update : ആമസോൺ പ്രൈം വീഡിയോയ്ക്ക് തോൽവി എഫ് സിയുടെ ഒടിടി സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 09:10 AM IST
  • നടനായ ജോർജ് കോരയാണ് ചിത്രത്തിന്റെ സംവിധായകൻ
Tholvi FC OTT : മലയാളം ചിത്രം തോൽവി എഫ്സി ഒടിടിയിൽ എത്തി; എവിടെ കാണാം?

Tholvi FC Movie OTT Platform : ഷറഫുദ്ദീൻ നായകനായി എത്തിയ ഫീൽ ഗുഡ് ചിത്രം തോൽവി എഫ്സി ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം. പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ സംപ്രേഷണം ആരംഭിക്കുകയും ചെയ്തു. നവംബർ മാസത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തോൽവി എഫ് സി. എന്നാൽ ബോക്സ് ഓഫീസിലും ചിത്രം തോൽവി എഫ് സി തന്നെയായിരുന്നു!

നടനായ ജോർജ് കോരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എബ്രഹാം ജോസഫാണ് ചിത്രത്തിന്റെ നിർമാതാവ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : Sajin Cherukayil: സമൂഹത്തിൽ നിന്നാണ് സിനിമകൾ ഉണ്ടാകുന്നത്; സ്ത്രീപക്ഷ സിനിമകൾ ചർച്ചചെയ്യപ്പെടണം: സജിൻ ചെറുകയിൽ

സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവർ സഹനിർമ്മാതാക്കളാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ് ​ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്. ലാൽ കൃഷ്ണയാണ് എഡിറ്റർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News