Saudi Arabia: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദിയുടെ രണ്ടാമത്തെ കപ്പൽ

Saudi News: ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദിയുടെ ചരിത്രപരമായ പങ്കിന്റെ തുടർച്ചയെന്നോണമാണ് ഈ സഹായം

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 02:06 PM IST
  • ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ
  • ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളതെന്നാണ് വിവരം
  • ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്
Saudi Arabia: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദിയുടെ രണ്ടാമത്തെ കപ്പൽ

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടതായി റിപ്പോർട്ട്. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളതെന്നാണ് വിവരം. ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്.  അതിൽ 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ ഒപ്പം വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.

Also Read: ദേശീയ ദിനം: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി പ്രഖ്യാപിച്ച് യുഎഇ

ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദിയുടെ ചരിത്രപരമായ പങ്കിന്റെ തുടർച്ചയെന്നോണമാണ് ഈ സഹായം. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകൾ റഫ അതിർത്തി കടന്ന് ഗാസയിലേക്ക് പുറപ്പെട്ടതായി കിങ് സൽമാൻ കേന്ദ്രം വക്താവ് സമിർ അൽജതീലി അറിയിച്ചിട്ടുണ്ട്. സഹായവുമായി 19-ാം നമ്പർ വിമാനം ഇതിനകം ഈപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും; മഹാധനയോഗം ഇവരെ കോടീശ്വരരാക്കും!

ഗാസയിലേക്ക് സൗദിയുടെ ദുരിതാശ്വാസ കപ്പൽ ഉടനെ എത്തിചേരും. മെഡിക്കൽ സപ്ലൈസ്, ലായനികൾ, ഭക്ഷണം, കുട്ടികൾക്കുള്ള പാൽ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും ഇതിലുണ്ട്. 350 ട്രക്കുകളിലായി സഹായ വസ്തുക്കളുമുണ്ട്.  ഈ  ട്രക്കുകൾ കടത്തിവിടാൻ അതിർത്തി തുറക്കാതിരിക്കുന്നതാണ് വലിയ വെല്ലുവിളി. ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് നിയന്ത്രണമില്ലാതെ അതിർത്തി കവാടം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും കിംഗ് സൽമാൻ കേന്ദ്രം വക്താവ് പറഞ്ഞു.

Also Read: വിമാനം വൈകിയാൽ രണ്ടിരട്ടി വരെ നഷ്ടപരിഹാരം, പുതിയ നിയമം പ്രാബല്യത്തില്‍

ഇതിനിടയിൽ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ് അറിയിച്ചിരുന്നു. അതുപോലെ 39 പലസ്തീനികളെ കൂടി ഇസ്രയേൽ മോചിപ്പിച്ചു. നേരത്തെ 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറിയിരുന്നു. ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറുകയും റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിക്കുകയും ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News