DHSE 2024 Actor Dhanush and Aishwarya rajanikanth son Result: പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം നേടി നടൻ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റേയും മകൻ യത്ര

DHSE Result 2024: കേരളത്തില് ഇന്നാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ആ ആവേശത്തിലിരിക്കുകയാണ് ഓരോ വിദ്യാർത്ഥികളും. ഇതിനു മുന്നേ മെയ് 7ന് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. 7 ലക്ഷത്തിലധികം കുട്ടികളാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷയെഴുതിയിരുന്നത്. അതിൽ 94. 56 ശതമാനം കുട്ടികൾ വിജയിച്ചു.

അതിനിടയിൽ ചർച്ചയാവുകയാണ് നടൻ ധനുഷിന്റേയും തമിഴ് സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ ആയ രജനികാന്തിന്റെ മകളും പ്രശസ്ത സംവിധായകയുമായ ഐശ്വര്യ രജനികാന്തിന്റെയും മകൻ യത്രയുടെ പ്ലസ് ടു ഫലം. 

 

1 /5

ഐശ്വര്യയ്ക്കും ധനുഷിനും രണ്ട് ആൺ കുട്ടികളാണ് ഉള്ളത്. രണ്ടാമത്തെ മകന്റെ പേര് ലിം​ഗ എന്നാണ്. 2004ൽ ആണ് ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞത്.   

2 /5

എന്നാൽ 18 വർഷത്തെ നീണ്ട ദാമ്പത്യനൊടുവിൽ ഇരുവരും ബന്ധം പിരിയാൻ ഒരുങ്ങുകയാണ്. 2021 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.   

3 /5

ഇപ്പോഴിതാ ധനുഷിന്റേയും ഐശ്വര്യയുടേയും മകനായ യാത്ര പ്ലസു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആകെ 600 മാർക്കിന്റെ പരീക്ഷയിൽ യത്ര 600 ൽ 569 മാർക്ക് നേടിയെന്നാണ് സൂചന.  

4 /5

മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും പൊതുപരിപാടികളിൽ ധനുഷിനൊപ്പം മക്കൾ എത്തുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.   

5 /5

അടുത്തിടെയാണ് ഐശ്വര്യ രജനികാന്ത് തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അച്ഛൻ രജനികാന്തും അമ്മയുമെല്ലാം വീട് കാണാനായി എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിരുന്നു. 

You May Like

Sponsored by Taboola