2022ൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ; ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾ

ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ  പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.

1 /8

കോവിഡിന് ശേഷം മലയാളത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ തുറന്നത് ദുൽഖർ ചിത്രം കുറുപ്പിലൂടെയായിരുന്നു. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ താരത്തിന്റെ മാർക്കറ്റ് വാല്യു ഉയരുകയും ചെയ്തു. ചുപ് എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തി ക്രിട്ട്ക്സിന്റെ അഭിനന്ദനവും മലയാളി താരത്തിന് ലഭിക്കുകയും ചെയ്തു.

2 /8

ന്നാ താൻ കേസ് കൊട് സിനിമയിലൂടെ മികച്ച ഒരു കളക്ഷൻ റിക്കോർഡ് മലയാളത്തിൽ സ്ഥാപിച്ച നടനാണ് കുഞ്ചാക്കോ ബോബൻ.

3 /8

തെന്നിന്ത്യൻ തലത്തിലുള്ള താരത്തിന് ലഭിച്ച സ്വീകാര്യതയാണ് ഫോബ്സ് ഇന്ത്യ പട്ടികയിൽ ഐശ്വര്യ ലക്ഷ്മിക്ക് ഇടം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഐശ്വര്യ ഭാഗമായിട്ടുണ്ട്.

4 /8

  2022ൽ മലയാള സിനിമയിലെ ബോക്സ്ഓഫീസ് അടക്കി വാണ താരമാണ് മമ്മൂട്ടി. ഭീഷ്മ പർവ്വം, പുഴു, സിബിഐ 5, റോഷാക്ക് തുടങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

5 /8

ഹൃദയം, ഇപ്പോൾ ജയ ജയ ജയ ജയ ജയ ഹേ എന്നി ഹിറ്റ് ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രങ്ങളെ തനിമയത്തോടെ അഭിനയിച്ച താരമാണ് ദർശന രാജേന്ദ്രൻ. 

6 /8

പതിവ് കോമഡി ശൈലിയിൽ നിന്നും മാറി തന്റേതായി തലത്തിൽ സിനിമകളെ അവതരിപ്പിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. ജനഗണമനയിലെ പ്രകടനം തെന്നിന്ത്യൻ തലത്തിൽ ശ്രദ്ധേയമായിരുന്നു.

7 /8

മിന്നൽ മുരളി താരത്തിന്റെ ദേശീയ തലത്തിൽ താരപദവി നൽകിയപ്പോൾ, നേരിട്ട ബോക്സ്ഓഫീസ് ദാരിദ്രം തല്ലുമാലയിലൂടെ ടൊവിനോ തീർത്തു കൊടുത്തു.

8 /8

ഒടിടി വിഭാഗത്തിലാണ് ജോജു ജോർജും നിത്യ മേനോനും ഇടം നേടിയത്.

You May Like

Sponsored by Taboola