Shani Dev Favourite Zodiac Sign: നീതിയുടെ ദേവനായ ശനിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും, നിങ്ങളും ഉണ്ടോ?

Shani Dev Favourite Zodiac Sign: ഹിന്ദു വിശ്വാസമനുസരിച്ച് ഓരോ ദിവസത്തിനും പ്രത്യേകതയുണ്ട്. അതുപോലെ ഓരോ ദിനവും ഓരോ ദേവീദേവന്മാർക്ക് സമർപ്പിച്ചിരിക്കുന്നു

Lucky Zodiacs: ശനിയാഴ്ച നീതിയുടെയും ന്യായത്തിന്റെയും ദേവൻ എന്നറിയപ്പെടുന്ന ശനിയുടെ ദിനമാണ്.  ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങളും ഉണ്ടാകും. 

1 /8

Shani Dev: എങ്കിലും ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.

2 /8

Shani Dev Favourite Zodiac Signs: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് നീതി നടപ്പാക്കും. അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.

3 /8

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. 

4 /8

ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല എന്നാണ്. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഉണ്ടാകും. അത് ഏതൊക്കെ  രാശികളാണെന്ന് നോക്കാം...  

5 /8

ഇടവം (Taurus): ശനിയുടെ കൃപ എപ്പോഴും ഇടവ  രാശിക്കാർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.

6 /8

തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്.  അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.

7 /8

മകരം (Capricorn): ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്.  അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല.  മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.  

8 /8

കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അതിന്റെ മികച്ച ഫലവും ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola