Summer Friendly Foods: വേനൽക്കാലത്ത് ഇവ കഴിക്കാം... ശരീരം തണുപ്പിക്കാം

വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

  • May 09, 2024, 20:23 PM IST
1 /5

പുതിനയിൽ മെന്തോൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജവും ഉന്മേഷവും നൽകാൻ നല്ലതാണ്. ഇതിന് ആൻ്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുണ്ട്.

2 /5

മല്ലിയിലയും മല്ലി വിത്തുകളും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയിലയ്ക്ക് ആൻ്റി ഓക്‌സിഡൻ്റ് ​ഗുണങ്ങളുമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

3 /5

ചതകുപ്പയുടെ ഇല ശരീരത്തിന് തണുപ്പ് നൽകുന്നു. ഇതിൽ ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കാൻസർ, ഹൃദ്രോ​​ഗങ്ങൾ എന്നിവയെ തടയുന്നു.

4 /5

ഉറക്കമില്ലായ്മ പരിഹരിക്കാനും ദഹനം മികച്ചതാക്കാനും ചമോമൈൽ മികച്ചതാണ്. സന്ധിവാതം, ചർമ്മത്തിലെ അലർജികൾ എന്നിവയ്ക്കും ഇത് മികച്ചതാണ്.

5 /5

ഇഞ്ചിപ്പുല്ല് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നു. വയറുവേദന ശമിപ്പിക്കുന്നതിനും രോ​ഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും വിവിധ അണുബാധകളെ ചെറുക്കുന്നതിനും ഇത് മികച്ചതാണ്.

You May Like

Sponsored by Taboola