Vitamin C Rich Foods: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ

വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെയെന്ന് അറിയാം.

  • May 08, 2024, 22:11 PM IST
1 /6

ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നത് പല രോ​ഗങ്ങളെയും തടയുന്നതിന് പ്രധാനമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.  

2 /6

കാപ്സിക്കം വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

3 /6

വിറ്റാമിൻ സി ധാരാളമായി അടങ്ങിയതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി.

4 /6

സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ കലോറി കുറവാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

5 /6

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിനും മികച്ചതാണ്.

6 /6

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ദഹനവും ഉപാപചയ പ്രവർത്തനവും മികച്ചതാക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola