WhatsApp New Features: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 5 പുത്തൻ ഫീച്ചറുകൾ ഉടൻ വരുന്നു

WhatsApp New Features: വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവരായി ഇന്ന് ആരും തന്നെ കാണില്ല അല്ലെ.  എല്ലാ സ്മാർട്ട്ഫോൺ ഉപയോക്താക്കളും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ട്.  ഇപ്പോഴിതാ നിങ്ങൾക്ക് വാട്ട്‌സ്ആപ്പിലെ ചാറ്റിംഗ് കൂടുതൽ ആവേശകരമായിരിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കാരണം മെറ്റാ കമ്പനി ചാറ്റിംഗിനായി 5 പുതിയ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അത് ഏതൊക്കെ ഫീച്ചറുകൾ ആണെന്ന് നമുക്ക് നോക്കാം.   

Written by - Ajitha Kumari | Last Updated : Jul 19, 2022, 09:20 AM IST
  • ഇനി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റിംഗ് കൂടുതൽ ആവേശകരമാകും
  • 5 പുത്തൻ ഫീച്ചറുകൾ ഉടൻ വരുന്നു
  • എല്ലാ സ്മാർട്ട്ഫോൺ ഉപയോക്താക്കളും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ട്
WhatsApp New Features: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 5 പുത്തൻ ഫീച്ചറുകൾ ഉടൻ വരുന്നു

WhatsApp New Features: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നിരവധി ആവേശകരമായ പുത്തൻ ഫീച്ചറുകൾ ഉടൻ ലഭിക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ മെറ്റാ കമ്പനി ഈ ഫീച്ചറുകളുടെ ട്രയൽ ആരംഭിക്കും. ഇതിനുമുമ്പ് ടെക് കാര്യങ്ങൾ നിരീക്ഷിക്കുന്ന വിദഗ്ധർ വാട്ട്‌സ്ആപ്പിന്റെ പുതിയ സവിശേഷതകളെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ചോർത്തിയിട്ടുണ്ട്. ഈ പുതിയ ഫീച്ചറുകളെ കുറിച്ച് നമുക്ക് ഇന്ന് അറിയാം, ഇതിനെ കുറിച്ച് അറിയുമ്പോൾ നിങ്ങൾക്കും സന്തോഷമാകും.   വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറുകൾ ആപ്പിന്റെ പ്രത്യേക ബീറ്റാ പതിപ്പിൽ ലഭ്യമാകും.

Also Read: പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്; സന്ദേശങ്ങൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പിന്റെ ഈ ഫീച്ചറുകൾ സോഷ്യൽ മീഡിയയിൽ ചോർന്നു (These features of WhatsApp leaked on social media)

ടെക് കാര്യങ്ങൾ നിരീക്ഷിക്കുന്ന WABetaInfo നൽകുന്ന വിവരങ്ങൾ അനുസരിച്ച് മെറ്റാ കമ്പനി വാട്ട്‌സ്ആപ്പിൽ നിരവധി പുതിയ സവിശേഷതകൾക്കായി (WhatsApp New Features) റിസർച്  നടത്തുകയാണ് എന്നാണ്.  മാത്രമല്ല ഇതിൽ പല ഫീച്ചറുകളും ഉപയോഗത്തിനായി തയ്യാറാണ്.  എന്നാൽ ചിലത് തയ്യാറാകാൻ ഏതാനും ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ വേണ്ടി വരും.  ഈ സവിശേഷതകൾ നിങ്ങളിൽ കൂടുതൽ താൽപ്പര്യം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. 

ഈ മികച്ച 5 ഫീച്ചറുകൾ WhatsApp-ൽ ഉടൻ ലഭ്യമാകും (These new 5 great features will be available on WhatsApp)

> വായിക്കാത്ത ചാറ്റുകൾ ഫിൽട്ടർ ചെയ്യാനുള്ള കഴിവ് വർദ്ധിക്കും.

> ബിസിനസ്സ് അക്കൗണ്ടിൽ കവർ ഫോട്ടോകൾ ലഭ്യമാകും.

> ആൻഡ്രോയിഡ് ഫോണിൽ നിന്ന്  iPhone ക്ക് (ബീറ്റ ആപ്പിൽ) ചാറ്റുകൾ കൈമാറാനുള്ള സൗകര്യം ലഭിക്കും.

> ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്പ്രൂവൽ സംവിധാനം  വാട്ട്‌സ്ആപ്പിൽ നടപ്പിലാക്കും.

> വിൻഡോസിനായി ഓട്ടോമാറ്റിക് മീഡിയ ആൽബത്തിന്റെ സൗകര്യം ഉണ്ടായിരിക്കും

Also Read: Google Search: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും!

പുതിയ ഫീച്ചറുകൾ ബീറ്റ പതിപ്പിൽ ലഭ്യമാകും (New features will be available on beta version)

വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറുകളെല്ലാം നിങ്ങൾക്കും പരീക്ഷിക്കണമെങ്കിൽ ബീറ്റ വേർഷനിൽ ജോയിൻ ചെയ്യണം.  ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി WhatsApp സെർച്ച് ചെയ്യണം. ഇതിനുശേഷം 'Become a Beta Tester' എന്ന് എഴുതിയിരിക്കുന്നത് കാണുന്നത് വരെ പേജ് താഴേക്ക് സ്ക്രോൾ ചെയ്യുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ 'Iam In' എന്ന ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

iPhone-ൽ ബീറ്റ പതിപ്പ് പ്രവർത്തിപ്പിക്കുന്നതിൽ പ്രശ്‌നം നേരിടും (Trouble running beta version on iPhone)

ക്ലിക്ക് ചെയ്‌ത ശേഷം, സ്ഥിരീകരണത്തിനായി 'Join to confirm' എന്നത് കാണും. അതിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങൾക്ക് ആപ്പിലെ ബീറ്റ വേർഷൻ അപ്‌ഡേറ്റ് ആകുന്നതിന് കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. നിങ്ങളുടെ ഫോൺ അപ്‌ഡേറ്റ് ആയിക്കഴിഞ്ഞാൽ  ഉടൻ തന്നെ ഈ ഫീച്ചറുകളെല്ലാം നിങ്ങളുടെ ഫോണിൽ പ്രവർത്തനക്ഷമമാകും. ആൻഡ്രോയിഡ് ഫോണിൽ ഇത് ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ IPhone ൽ ഇത്  കൂടുതൽ ബുദ്ധിമുട്ടാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News